കായിക പരിശീലന ക്യാമ്പ്

Thursday 02 April 2026 2:16 AM IST

കാരേറ്റ്: കാരേറ്റ് ഡി.ബി.എച്ച്.എസ് സ്പോർട്സ് അക്കാഡമിയും ക്യാപ്റ്റ് കായിക പരിശീലന സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന മദ്ധ്യ വേനലവധിക്കാല കായിക പരിശീലന ക്യാമ്പ്,കാരേറ്റ് ദേവസ്വം ബോർഡ് ഹൈസ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. പി.ടി.എ പ്രസിഡന്റ് സി.വിജയകുമാർ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. കാരേറ്റ് ഡി.ബി.എച്ച്.എസ് സ്പോർട്സ് അക്കാഡമി കാപ്റ്റൻ സന്ദീപ്,​ പി.ടി.എ അംഗം അശ്വതി,സ്കൂൾ സീനിയർ അസിസ്റ്റൻഡ് ശാലിനി ദിനേശ്,ദിവ്യ ശ്രീ തുടങ്ങിയവർ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ ക്യാമ്പ് അധികൃതമായി ബന്ധപ്പെടാം. ഫോൺ :9447495090, 9496201174.