വാർഷികാഘോഷം

Thursday 02 April 2026 3:16 AM IST

കിളിമാനൂർ: കിളിമാനൂർ ഗവ.എൽ.പി സ്കൂളിലെ വാർഷികാഘോഷ പരിപാടി പ്രഥമാദ്ധ്യാപിക പി.ലേഖാകുമാരി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് എം.എസ്.അരുൺ അദ്ധ്യക്ഷത വഹിച്ചു.എസ്.നിസ സ്വാഗതം പറഞ്ഞു.വൈകിട്ട് നടന്ന യാത്രഅയപ്പ് - സമാപന സമ്മേളനം കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.എസ്.എം.സി ചെയർമാൻ രതീഷ് പോങ്ങനാട് അദ്ധ്യക്ഷത വഹിച്ചു.കിളിമാനൂർ ബി.ആർ.സി മുൻ ബി.പി.സി വി.ആർ സാബു,എം.പി.ടി.എ പ്രസിഡന്റ് ജി.അൻസി,എസ്.എം.സി അംഗം ബി.എസ് റജി എന്നിവർ സംസാരിച്ചു.