പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന്
Thursday 02 April 2026 3:19 AM IST
തിരുവനന്തപുരം: കേന്ദ്ര ധനകാര്യ സ്ഥാപനമായ നബാർഡിൽ നിന്ന് പിരിച്ചുവിട്ട സ്ത്രീകളടക്കമുള്ള തൊഴിലാളികളെ അടിയന്തരമായി തിരിച്ചെടുക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. തൊഴിലാളികളെ തിരിച്ചെടുക്കാത്തപക്ഷം അതിശക്തമായ സമരപരിപാടികൾക്ക് എ.ഐ.ടി.യു.സി നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂണിയൻ ജനറൽ സെക്രട്ടറി എ.സാജൻ അദ്ധ്യക്ഷനായി. എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് തോമസ്,എ.ഐ.ടി.യു.സി ജില്ലാ ജോ.സെക്രട്ടറി സുനിൽ മതിലകം എന്നിവർ സംസാരിച്ചു.