ഹരിത റാലി സംഘടിപ്പിച്ച് ജില്ലാ ശുചിത്വ മിഷൻ

Thursday 02 April 2026 1:25 AM IST

കാട്ടാക്കട: നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ കാട്ടക്കട ഗ്രാമപഞ്ചായത്ത്‌ ഹരിത കർമ്മസേന അംഗങ്ങൾ ഹരിത റാലി സംഘടിപ്പിച്ചു. കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ സമീപത്തു നിന്ന് ആരംഭിച്ച റാലി

കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡ് അങ്കണത്തിൽ സമാപിച്ചു. റാലി സിനിമ സീരിയൽ അഭിനേതാവും ഡബിംഗ് ആർട്ടിസ്റ്റും മാദ്ധ്യമപ്രവർത്തകനുമായ ഡി.ടി രാഗീഷ്‌രാജ ഉദ്ഘാടനം ചെയ്തു. ചെറുതും വലുതുമായ എല്ലാ പ്രചാരണ പ്രവർത്തനങ്ങളും പ്രകൃതി സൗഹാർദ്ധ വസ്തുക്കൾ മാത്രം ഉപയോഗിച്ച് കൊണ്ട് പൂർണമായും ഹരിത ചട്ടം പാലിക്കുക ലീഡ് വിത്ത്‌ ഗ്രീൻ - വിൻ വിത്ത്‌ ക്ലീൻ എന്ന സന്ദേശം ആണ് ഹരിത കർമ്മ സേന ഉയർത്തുന്നത്. ഉദ്ഘാടന ചടങ്ങ് വിശേഷം വിവിധ കല പരിപാടികൾ ഉണ്ടായിരുന്നു. കാട്ടാക്കട ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ അനുജ,ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൻമാരായ ലത,ചിന്നമ്മ തുടങ്ങി ഉദ്യോഗസ്ഥർ ഹരിത കർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.