കർതൃപ്രാർത്ഥനയ്ക്ക് നൃത്താവിഷ്കാരം

Thursday 02 April 2026 12:26 AM IST

തൃശൂർ: ക്രിസ്തു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ച ഏറ്റവും വിശിഷ്ടമായ കർതൃപ്രാർത്ഥനയ്ക്ക് ഭരതനാട്യത്തിലൂടെ നൃത്താവിഷ്‌കാരം ഒരുങ്ങുന്നു. തൃശൂർ അതിരൂപത 'മീഡിയ കത്തോലിക്ക' ഡയറക്ടർ ഫാ. അൽജോ കരേരക്കാട്ടിലാണ് സംവിധാനം. സെന്റ് തോമസ് കോളേജ് മീഡിയ അസി. പ്രൊഫസർ ഫാ. പ്രതീഷ് കല്ലറയ്ക്കലും മീഡിയ വിദ്യാർത്ഥികളും ക്യാമറ ഒരുക്കി. നെല്ലിക്കുന്ന് 'അർപ്പണ ഡാൻസ് അക്കാഡമി'യിലെ ഏഴു കലാകാരികൾ ഒന്നര മാസത്തോളം നീണ്ട പരിശീലനത്തിനൊടുവിലാണ് നൃത്താവിഷ്‌കാരം യാഥാർത്ഥ്യമായത്. 40 വർഷമായി നൃത്ത പരിശീലകനായ അക്കാഡമി ഡയറക്ടർ ജോബ് മാസ്റ്ററാണ് കൊറിയോഗ്രഫി. ഇന്ന് അതിരൂപതയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ 'മീഡിയ കത്തോലിക്ക'യിൽ വൈകിട്ട് ഏഴിന് സംപ്രേഷണം ചെയ്യും.