എൽ.ഡി.എഫിന് പിന്തുണ

Wednesday 01 April 2026 11:29 PM IST

ആലപ്പുഴ: വി.ഡി സതീശൻ സവർണമനസുള്ള ആർ.എസ്.എസ് അനുഭാവിയാണെന്ന് പി.ഡി.പി സംസ്ഥാന വൈസ് ചെയർമാൻ അഡ്വ. മുട്ടം നാസർ, ജനറൽസെക്രട്ടറി മൈലക്കാട് ഷാ എന്നിവർ ആരോപിച്ചു. തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് അനുകൂലമായ നിലപാട് സ്വീകരിക്കും. 140 മണ്ഡലങ്ങളിലും പിന്തുണ എൽ.ഡി.എഫിനാണ്.ഫാസിസത്തെയും സാമ്രാജ്വത്വത്തെയും എതിർക്കുന്ന ശക്തമായ നിലപാടാണ് ഇടതുപക്ഷം സ്വീകരിക്കുന്നത്.കോൺഗ്രസ് സ്ഥാനാർത്ഥിപട്ടികയിൽ മുസ്‌ലിം, ഈഴവ വിഭാഗത്തെ അവഗണിച്ചുവെന്നും അവർ പറഞ്ഞു. സംസ്ഥാനസെക്രട്ടറിയേറ്റ് അംഗം ടി.എം. രാജ, ജില്ല പ്രസിഡന്റ് സിനോജ് താമരക്കുളം, സെക്രട്ടറി അൻസാരി ആലപ്പുഴ, ട്രഷറർ നൗഷാദ് ആലപ്പുഴ എന്നിവർ സംസാരിച്ചു.