അശ്വമേധവുമായി ജി.എസ് പ്രദീപ്
Wednesday 01 April 2026 11:30 PM IST
മുഹമ്മ: ചേർത്തല നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.പ്രസാദിന്റെ വിജയത്തിനായി അശ്വമേധം ഫെയിം ജി.എസ്.പ്രദീപ് കഞ്ഞിക്കുഴിയിലെത്തി. ഇല്ലത്തു കാവിൽ നടന്ന പരിപാടിയിൽ നിരവധിപേരുടെ മനസാണ് ജി.എസ്.പ്രദീപ് വായിച്ചത്. . വിവിധ മേഖലകളിലുള്ള നിരവധി പേരാണ് ജി.എസ്.പ്രദീപിന്റെ പരിപാടി കാണുവാനെത്തിയത്.കുട്ടികൾ മുതൽ പ്രായമായവർ വരെ ആദ്യവസാനം അശ്വമേധത്തിൽ അണിനിരന്നു. പരിപാടിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം. സന്തോഷ് കുമാർ, വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ആർ. അശ്വിൻ ,ജി. മുരളി, കെ.സുരജിത്ത്, എസ്. ഹെബിൻദാസ് എന്നിവർ നേതൃതം നൽകി.