5836 പേർ ഹോം വോട്ടിംഗ് രേഖപ്പെടുത്തി

Thursday 02 April 2026 12:33 AM IST

തൃശൂർ: ജില്ലയിൽ 5836 പേർ ഹോം വോട്ടിംഗ് രേഖപ്പെടുത്തി. 13 നിയോജക മണ്ഡലങ്ങളിലായി വോട്ടർപട്ടികയിൽ 85 വയസ് പൂർത്തിയായവർ, വോട്ടർപട്ടികയിൽ ഭിന്നശേഷി മാർക്ക് ചെയ്തതും 40 ശതമാനത്തിലധികം ഭിന്നശേഷിയുളളതുമായ വോട്ടർമാർ എന്നിവർക്ക് അപേക്ഷിച്ച പ്രകാരം ഹോം വോട്ടിംഗ് സംവിധാനമാണ് ജില്ലയിൽ നടപ്പിലാക്കിയത്. ആദ്യ ദിനം 2907 പേരും രണ്ടാം ദിനം 2929 പേരുമാണ് ഹോം വോട്ടിംഗിലൂടെ വോട്ട് ചെയ്തത്. ജില്ലയിൽ ആകെ റിസർവ് ഉൾപ്പെടെ 192 ടീമുകളാണ് ഹോം വോട്ടിംഗിനായി രൂപീകരിച്ചത്. വോട്ട് ശേഖരിക്കുന്നതിനായി വീട്ടിൽ എത്തമ്പോൾ വോട്ടർ വീട്ടിലില്ലെങ്കിൽ മുൻകൂട്ടി അറിയിച്ച് ഒരിക്കൽ കൂടി സന്ദർശനം നടത്തും. ഹോം വോട്ടിംഗ് പ്രക്രിയ ആറുവരെ ഉണ്ടായിരിക്കും.