ഡ്രോൺ പൈലറ്റ് കോഴ്സ്

Wednesday 01 April 2026 11:39 PM IST

ആലപ്പുഴ : കേ​ര​ള സർ​ക്കാ​രി​ന്റെ നൈ​പു​ണ്യ വി​ക​സ​ന സം​രം​ഭ​മാ​യ അ​സാ​പ് കേ​ര​ള​യു​ടെ ക​മ്മ്യൂ​ണി​റ്റി സ്‌കിൽ പാർ​ക്ക് ല​ക്കി​ടി​യിൽ ഡ്രോൺ പൈലറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 വ​യ​സ്സ് പൂർ​ത്തി​യാ​യ​വർ​ക്ക് അപേക്ഷിക്കാം. 5 ദി​വ​സ​ത്തെ പ​രി​ശീ​ല​നം വി​ജ​യ​ക​ര​മാ​യി പൂർ​ത്തി​യാ​ക്കു​ന്ന​വർ​ക്ക് ഡ​യ​റ​ക്ടർ ജ​ന​റൽ ഓ​ഫ് സി​വിൽ ഏ​വി​യേ​ഷൻ നൽ​കു​ന്ന, 25കി​ലോ​ഗ്രാം വ​രെ ഭാ​ര​മു​ള്ള ഡ്രോൺ ഉ​പ​യോ​ഗി​ക്കാ​നു​ള്ള ലൈ​സൻ​സ് ല​ഭി​ക്കും. അ​സാ​പ്പി​ന്റെ കാ​സ​റ​ഗോ​ഡ് വി​ദ്യാ​ന​ഗ​റി​ലു​ള്ള ക​മ്മ്യൂ​ണി​റ്റി സ്‌കിൽ പാർ​ക്കിലാ​ണ് കോ​ഴ്സ്. ഫോൺ : 9495999667,9895967998. രജിസ്ട്രേഷൻ ലിങ്ക് : https://forms.gle/1JpphnAaXt7XvdAU6 . അവസാന തീയതി : ഏപ്രിൽ 4.