അമൃത് രഥയാത്ര ഇന്ന് ആലപ്പുഴയിൽ
Wednesday 01 April 2026 11:40 PM IST
ആലപ്പുഴ: ചിന്മയ മിഷന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചക മഹാരാഷ്ട്രയിലെ പൂനെയിൽ നിന്നും ആരംഭിച്ച അമൃത് രഥയാത്ര ഇന്ന് ആലപ്പുഴ ജില്ലയിൽ പ്രവേശിക്കും. ഉച്ചയ്ക്ക് 12ന് ആലപ്പുഴ-കോട്ടയം ജില്ലാതിർത്തിയിൽ വച്ച് ആലപ്പുഴ ചിന്മയ മിഷന്റെ നേതൃത്വത്തിൽ യാത്രയ്ക്ക് സ്വീകരണം നൽകും. തുടർന്ന് ആലപ്പുഴയിലെ മിഷൻ സെന്റർ, ഉഡുപ്പി അമ്പലം, കളർകോട് ചിന്മയ വിദ്യാലയ എന്നിവടങ്ങളിൽ പര്യടനം നടത്തും. വൈകിട്ട് നാലിന് നടക്കുന്ന പൊതുയോഗത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ബി. പദ്മകുമാർ മുഖ്യപ്രഭാഷണം നടത്തും. വിദ്യാലയ പ്രസിഡന്റ് ഡോ. കെ. നാരായണൻ, സെക്രട്ടറി പ്രൊഫ. ഡോ. ടി.ആർ. അനിൽകുമാർ, ബ്രഹ്മചാരി ജി. സുധീഷ് പ്രിൻസിപ്പാൾ ഡോ. ആർ.എസ്. രേഖ എന്നിവർ പങ്കെടുക്കും.