വിജയ്‌യെ വിമർശിക്കില്ലെന്ന് സുന്ദർ സി

Thursday 02 April 2026 1:14 AM IST

ചെന്നൈ: രാഷ്ട്രീയത്തിന്റെ പേരിലായാലും വിജയ്‌യെ വിമർശിക്കാനില്ലെന്ന് സംവിധായകനും നടനുമായി സുന്ദർ.സി. മധുര സെൻട്രൽ മണ്ഡലത്തിലെ എൻ.‌ഡി.എ സ്ഥാനാർത്ഥിയാണ് സുന്ദർ.സി. ഭാര്യ ഖുശ്ബു ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റാണെങ്കിലും പുതിയ നീതി കക്ഷി എന്ന പാർട്ടിയിലെ സ്ഥാനാർത്ഥിയായിട്ടാണ് സുന്ദറിന്റെ രാഷ്ട്രീയ കന്നി അങ്കം.

ഇന്നലെ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് വിജയ്‌യെ വിമർശിക്കാനില്ലെന്ന് പറഞ്ഞത്.

തന്നോട് ഏറെ സ്‌നേഹവും ബഹുമാനവുമുള്ള നടനാണ് വിജയ് എന്നും തനിക്ക് തിരിച്ചും അതുപോലെയാണെന്നും സുന്ദർ പറഞ്ഞു. തന്റെ ഭാര്യയും നടിയുമായ ഖുഷ്ബു വിജയ്‌യെ ഒരു സഹോദരനേപ്പോലെയാണ് കാണുന്നത്. വിജയ് ഖുഷ്ബുവിനെ അക്കാ എന്നാണ് വിളിക്കുന്നത്.

മധുരൈ സെൻട്രൽ മണ്ഡലത്തിൽ രണ്ടിലയും ഉദയസൂര്യനും തമ്മിലായിരിക്കും മത്സരമെന്നും അദ്ദേഹം പറഞ്ഞു.