25 പവനോളം ആഭരണങ്ങൾ കവർന്ന കേസിലെ പ്രതി പിടിയിൽ
Thursday 02 April 2026 2:14 AM IST
തിരുവനന്തപുരം: നാലാഞ്ചിറയിലെ വീട്ടിൽനിന്ന് 25 പവനോളം ആഭരണങ്ങൾ കവർന്ന കേസിലെ പ്രതിയെ മണ്ണന്തല പൊലീസ് പിടികൂടി.വട്ടിയൂർക്കാവ് വാഴോട്ടുകോണം ചെമ്പുകോണം ഋഷികേശ് വീട്ടിൽ അരവിന്ദ് ബാബുവിന്റെ മകൻ ഗോവിന്ദൻ കുട്ടിയാണ് (43) അറസ്റ്റിലായത്.നാലാഞ്ചിറ സ്വദേശി ഇന്ദിരയുടെ വീട്ടിലായിരുന്നു മോഷണം.
വീടിന്റെ രണ്ട് നിലകളിലെയും മുറികളിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് പ്രതി മോഷ്ടിച്ചത്.മണ്ണന്തല പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിൽ ഇടുക്കിയിലെ ഉപ്പുതുറ ഭാഗത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മണ്ണന്തല എസ്.എച്ച്.ഒ അനൂപ്.എസ്,എസ്.ഐ റനോക്സ്,ഗ്രേഡ് എസ്.ഐമാരായ അനീഷ്,അനൂപ്,ഷാജീർ,സി.പി.ഒമാരായ മുജീബ്,അഞ്ജലി,റംസി എന്നിവരടങ്ങിയ സംഘം പ്രതിയെ പിടികൂടി റിമാൻഡ് ചെയ്തു.