റഷ്യൻ സൈനിക വിമാനം തകർന്നു: 29 മരണം
Thursday 02 April 2026 7:23 AM IST
മോസ്‌കോ: ക്രൈമിയയിൽ റഷ്യയുടെ എ.എൻ - 26 മോഡൽ സൈനിക വിമാനം തകർന്നുവീണ് 29 പേർക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച വൈകിട്ട് സെവാസ്റ്റോപോളിന് കിഴക്ക് 25 കിലോമീറ്റർ അകലെയുള്ള വനപ്രദേശത്തായിരുന്നു സംഭവം. സാങ്കേതിക തകരാറാണ് അപകട കാരണമെന്ന് റഷ്യ അറിയിച്ചു. യുക്രെയിന്റെ ഭാഗമായിരുന്ന ക്രൈമിയയെ 2014ൽ റഷ്യ പിടിച്ചെടുക്കുകയായിരുന്നു.