അഴിമതി: നജീബ് റസാഖിന് പിഴ
Thursday 02 April 2026 7:24 AM IST
ക്വലാലംപ്പൂർ: മലേഷ്യൻ മുൻ പ്രധാനമന്ത്രി നജീബ് റസാഖിന് 130 കോടി ഡോളർ (ഏകദേശം 12,110 കോടി രൂപ) പിഴ വിധിച്ച് കോടതി. സർക്കാർ ഫണ്ടായ 1 എം.ഡി.ബിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് വിധി. നജീബ് 2022 മുതൽ ജയിലിലാണ്. 2009ൽ നജീബ് പ്രധാനമന്ത്രിയായിരിക്കെയാണ് രാജ്യത്തിന്റെ സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് 1 എം.ഡി.ബി സ്ഥാപിച്ചത്. എന്നാൽ ഫണ്ടിൽ നിന്ന് കോടിക്കണക്കിന് രൂപ തന്റേത് അടക്കം സ്വകാര്യ ബാങ്ക് അക്കൗണ്ടുകളിലേക്ക് നജീബിന്റെ മേൽനോട്ടത്തിൽ മാറ്റുകയായിരുന്നു.