വീട്ടിൽ പുളിമരം ഉണ്ടോ? പലരും കാലങ്ങളായി ആവർത്തിക്കുന്ന ഈ അബദ്ധം ഇനി വേണ്ട
Thursday 02 April 2026 12:18 PM IST
മനുഷ്യജീവിതത്തിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് വാസ്‌തുശാസ്‌ത്രം. വീട്, തൊഴിൽ, വിവാഹം, പ്രണയം, മരങ്ങൾ, ചെടികൾ തുടങ്ങിയവയെല്ലാം സംബന്ധിച്ച് വാസ്തുശാസ്ത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്. വീട്ടിലും പരിസരത്തുമായി വളർത്തേണ്ട മരങ്ങളെക്കുറിച്ചും വാസ്തുശാസ്ത്രത്തിൽ പരാമർശമുണ്ട്. കൃത്യമായ ദിശയിലല്ല ഇവ വളരുന്നതെങ്കിലും വീടിനും അന്തേവാസികൾക്കും ദോഷഫലങ്ങളുണ്ടാകാനും ഇടയുണ്ട്.
- ആൽമരം വീട്ടുമുറ്റത്ത് നടുന്നത് ദോഷകരമാണ്. ഇത് നെഗറ്റീവ് എനർജിയുണ്ടാകുന്നതിന് കാരണമാകും. സാമ്പത്തിക പ്രതിസന്ധിക്കും കാരണമാകും. വീടിന് പുറത്തോ ക്ഷേത്രങ്ങളിലോ ആണ് ആൽമരം നടേണ്ടത്.
- പുളിമരം വീടിനോട് ചേർന്ന് നടുന്നത് ദോഷകരമാണ്. കുടുംബത്തിൽ ദാരിദ്ര്യത്തിന് കാരണാകും. കുടുംബാംഗങ്ങൾ തമ്മിൽ അസ്വാരസ്യങ്ങളുണ്ടാവും. വീട്ടുമുറ്റത്തുനിന്ന് മാറി പറമ്പിലാണ് പുളിമരം നട്ടുവളർത്തേണ്ടത്.
- ഈന്തപ്പന വീട്ടുമുറ്റത്ത് വളർത്തുന്നത് വീട്ടിൽ ദാരിദ്ര്യം വിളിച്ചുവരുത്തും. തൊഴിൽ രംഗത്തും തടസങ്ങളുണ്ടാക്കും. പുരോഗതിയുണ്ടാകില്ല. തോട്ടത്തിലോ പറമ്പിലോ മാത്രം നടുക.
- പ്ലം മരം വീട്ടുമുറ്റത്ത് നടുന്നത് കുടുംബാംഗങ്ങൾ തമ്മിൽ കലഹമുണ്ടാക്കും. സാമ്പത്തിക പ്രതിസന്ധിയും വർദ്ധിപ്പിക്കും. വീട്ടിൽ നിന്ന് അകലെയായാണ് നടേണ്ടത്.
- എരുക്ക് ഔഷധഗുണമുള്ള സസ്യമാണ്. എന്നാലിത് വീടിന് സമീപത്തായി നടുന്നത് നല്ലതല്ല. മുറ്റത്ത് നടുന്നത് അശുഭകരമാണ്.