ഭാര്യയ്ക്ക് താൽപ്പര്യം പ്രകൃതിവിരുദ്ധ ലൈംഗികത, കൂട്ടുകാരിയുമായി ബന്ധപ്പെടണമെന്ന് നിർബന്ധം: ഭർത്താവിന്റെ പീഡന പരാതിയിൽ കേസ്

Thursday 02 April 2026 1:25 PM IST

ബംഗളൂരു: ഭാര്യയ്‌ക്കെതിരെ യുവാവ് നൽകിയ ലൈംഗിക പീഡന പരാതിയിൽ പൊലീസ് കേസെടുത്തു. ബംഗളൂരു സ്വദേശിയാണ് ഗുരുതര ആരോപണങ്ങളടങ്ങിയ പരാതിയുമായി പൊലീസിനെ സമീപിച്ചത്. യുവതിക്കെതിരെ ഭീഷണിപ്പെടുത്തൽ, വിശ്വാസ വഞ്ചന തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. എന്നാൽ യുവതിയെ അറസ്റ്റുചെയ്തിട്ടില്ല.

ലൈംഗികപീഡനത്തിന് പുറമേ മാനസികമായും സാമ്പത്തികമായും ഭാര്യ പീഡിപ്പിക്കാറുണ്ടെന്നും പരാതിയിൽ പറയുന്നു.പ്രകൃതിവിരുദ്ധ ലൈംഗികതയോടാണ് ഭാര്യയ്ക്ക് കൂടുതൽ താൽപ്പര്യം. അശ്ലീല വീഡിയോകൾ അയച്ചുതന്നശേഷം അതിൽ കാണുന്നതുപോലെ ചെയ്യാൻ നിർബന്ധിക്കാറുണ്ട്. ഭാര്യയുടെ ഒരു കൂട്ടുകാരിയുമായി ലൈംഗികബന്ധത്തിലേർപ്പെടണമെന്ന് നിർബന്ധിക്കും, സ്വകാര്യ നിമിഷങ്ങളിലെ അനുഭവത്തെക്കുറിച്ച് കൂട്ടുകാരോട് വിശദീകരിക്കണം എന്ന് നിർബന്ധിക്കുന്നു എന്നൊക്കെയാണ് ഭാര്യയ്ക്കെതിരെ യുവാവ് നിരത്തുന്ന പരാതികൾ. ഇക്കാര്യങ്ങൾ ചെയ്യാൻ തയ്യാറാകാത്തതിന് ശാരീരിക മാനസിക പീഡനങ്ങൾ ഭാര്യയുടെ വകയായി ഉണ്ടാവാറുണ്ടെന്നും അയാൾ പറയുന്നു. സഹിക്കാവുന്നതിനും അപ്പുറമായതോടെയാണ് പരാതി നൽകിയതെന്നും യുവാവ് വ്യക്തമാക്കുന്നുണ്ട്.

ഭാര്യയ്ക്ക് പഴയതും പുതിയതുമായ നിരവധി ബന്ധങ്ങളുണ്ടെന്നും ഇവർക്കൊപ്പം പതിവായി മദ്യപിക്കാാറുണ്ടെന്നും രാത്രി വൈകുവോളം കൂട്ടുകാർക്കൊപ്പം കൂടാറുണ്ടെന്നും യുവാവ് പറയുന്നു. ഭാര്യയുടെ ധാരാളിത്തം നിറഞ്ഞ ജീവിത ശൈലി തന്നെ സാമ്പത്തികമായി തകർത്തു, തന്റെ കൈയിലുണ്ടായിരുന്ന സ്വർണവും പണവും കൈക്കലാക്കി തുടങ്ങിയ പരാതികളും യുവാവ് ഉന്നയിക്കുന്നുണ്ട്.

പ്രശ്നങ്ങൾ പുറത്തറിയാതെ ഒതുക്കിത്തീർക്കാൻ രണ്ടുകുടുംബങ്ങളുടെയും മദ്ധ്യസ്ഥതയിൽ ചർച്ചകൾ നടത്തിയെങ്കിലും അതും വിജയിച്ചില്ല. ചർച്ചകളുടെ ഫലമായി കുറച്ചുനാൾ കുഴപ്പമില്ലാതെ പോയെങ്കിലും പിന്നെയും പീഡനം തുടർന്നു. തുടർന്ന് ജീവിതത്തിൽ അനാവശ്യമായി ഇടപെടുന്നു എന്നാരോപിച്ച് തന്റെ മാതാപിതാക്കളെ വീട്ടിൽനിന്ന് പുറത്താക്കിയെന്നും യുവാവ് പറയുന്നുണ്ട്.