മൊഴിക്കിലുക്കം പ്രകാശനം ചെയ്തു

Friday 03 April 2026 12:17 AM IST
'മൊഴിക്കിലുക്കം' മേയർ അഡ്വ. പി. ഇന്ദിര പ്രകാശനം ചെയ്യുന്നു

മാച്ചേരി: മാച്ചേരി ന്യൂ യു.പി സ്‌കൂൾ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥികളുടെ സർഗ്ഗാത്മക രചനകളടങ്ങിയ 'മൊഴിക്കിലുക്കം' വ്യക്തിഗത സമാഹാരം കണ്ണൂർ മേയർ അഡ്വ. പി. ഇന്ദിര ഒന്നാം ക്ലാസ് അദ്ധ്യാപകൻ കെ സഞ്ജയ്ക്ക് നൽകി പ്രകാശനം ചെയ്തു. ഒന്നാം ക്ലാസ് പഠന കാലയളവിൽ കുട്ടികൾ രചിച്ച വിവിധ സർഗാത്മക രചനകളുടെ ശേഖരണമാണ് മൊഴിക്കിലുക്കം. ഒന്നാം ക്ലാസ് പൂർത്തിയാകുമ്പോൾ ഒന്നാം ക്ലാസിലെ ഓരോ കുട്ടിയുടെയും കൈയിൽ അവരുടെ അഭിമാന രേഖയായി മുഴക്കിലുക്കം ഉണ്ടാകും. കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ പ്രമീള, സാഹിത്യകാരി പ്രേമജ ഹരീന്ദ്രൻ, സ്‌കൂൾ മേനേജർ കെ.ടി ലതീഷ് പ്രധാനാദ്ധ്യാപിക കെ. വിജില, മുൻ പ്രധാനാദ്ധ്യാപകരായ കെ.കെ രവീന്ദ്രൻ, ടി. പവിത്രൻ, പി. സജീവൻ, ഗാന്ധി സ്മാരക ഗ്രന്ധശാല സെക്രട്ടറി ചന്ദ്രൻ കാണിച്ചേരി സംസാരിച്ചു.