എസ്.വി യു.പി സ്‌കൂൾ വാർഷികാഘോഷം
Friday 03 April 2026 12:16 AM IST
മാതമംഗലം: കരിപ്പാൽ എസ്.വി യു.പി സ്‌കൂൾ 76ാം വാർഷികാഘോഷം സാഹിത്യകാരി ഡോ. എം.എ മുംതാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഇ. ബിബിൻ അദ്ധ്യക്ഷനായി. ഡോക്ടറേറ്റ് നേടിയ പൂർവ്വ വിദ്യാർത്ഥിനി കെ.വി അശ്വതിയെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെയും അനുമോദിച്ചു. പ്രീ പ്രൈമറി വിഭാഗം കോൺവെക്കേഷൻ അരങ്ങേറി. മാനേജർ ഇ.വി ചന്ദ്രൻ ഉപഹാര സമർപ്പണം നടത്തി. വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികൾ നടന്നു. ഹെഡ്മിസ്ട്രസ് പി.പി ബിന്ദു, ആശ ജേക്കബ്ബ്, എം.പി ഗോപി, ശോഭന രവീന്ദ്രൻ, എം. മധു, കെ.കെ രാമചന്ദ്രൻ, കെ. രമേശൻ, ഷീജ മുകുന്ദൻ, ആര്യജിത്ത്, സുജേഷ് പി.വി, കെ.കെ സനൂപ് എന്നിവർ പ്രസംഗിച്ചു.