ലോകത്തിലാദ്യമായി ആദിശക്തി ദേവിയുടെ പ്രതിഷ്ഠ കേരളത്തിലെ ഈ ക്ഷേത്രത്തിൽ

Thursday 02 April 2026 10:23 PM IST

തിരുവനന്തപുരം വെ​ങ്ങാ​നൂ​ർ​ ​പൗ​ർ​ണ്ണ​മി​ക്കാ​വ് ​ശ്രീ​ബാ​ല​ ​ത്രി​പു​ര​ ​സു​ന്ദ​രി​ ​ദേ​വീ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ലോ​ക​ത്തി​ലാ​ദ്യ​മാ​യി​ ​ആ​ദി​ശ​ക്തി​ ​വി​ഗ്ര​ഹ​ത്തി​ന് ​പ്രാ​ണ​പ്ര​തി​ഷ്ഠ​ ​ന​ട​ന്നു.​ കി​രീ​ടം​ ​ഉ​ൾ​പ്പെ​ടെ​ 32​ ​ഉ​യ​ര​മു​ള്ള​ ​ഒ​റ്റ​ക്ക​ല്ലി​ൽ​ ​കൊ​ത്തി​യെ​ടു​ത്ത​താ​ണ് ​ആ​ദി​ശ​ക്തി​യു​ടെ​ ​വി​ഗ്ര​ഹം.​ഇ​ത്ര​യും​ ​ഉ​യ​ര​മു​ള്ള​ ​വി​ഗ്ര​ഹം​ ​ശ്രീ​കോ​വി​ലി​നു​ള്ളി​ൽ​ ​പ്ര​തി​ഷ്ഠി​ക്കു​ന്ന​തും​ ​ച​രി​ത്ര​ത്തി​ൽ​ ​ആ​ദ്യ​മാ​യാ​ണ്.​ രാ​ജ​മാ​തം​ഗി​യും​ ​ദു​ർ​ഗ​യും​ ​ആ​ദി​ശ​ക്തി​ക്ക് ​കാ​വ​ൽ​ ​നി​ൽ​ക്കു​ന്ന​ ​ഭാ​വ​ത്തി​ലാ​ണ് ​പ്രാ​ണ​പ്ര​തി​ഷ്ഠ​ ​. തേ​ക്കി​ലും​ ​ഈ​ട്ടി​യി​ലും​ ​നി​ർ​മ്മി​ച്ച​ ​ശ്രീ​കോ​വി​ലി​ന്റെ​ ​മേ​ൽ​ക്കൂ​ര​ ​ചെ​മ്പോ​ല​യി​ൽ​ ​പൊ​തി​ഞ്ഞ​താ​ണ്.​ ​ആ​ദി​ശ​ക്തി​ ​വി​ഗ്ര​ഹ​ത്തി​ന് ​പ്രാ​ണ​പ്ര​തി​ഷ്ഠ​ ​ന​ട​ന്ന​തോ​ടെ​ ​ലോ​ക​ത്തി​ന്റെ​ ​ര​ക്ഷ​ക​യാ​യി​ ​കാ​വ​ലാ​യി​ ​പൗ​ർ​ണ്ണ​മി​ക്കാ​വ് ​ദേ​വീ​ ​ക്ഷേ​ത്രം​ ​മാ​റി.

മ​ധു​ര​മീ​നാ​ക്ഷി​ ​ക്ഷേ​ത്ര​ത്തി​ലെ​ ​മു​ഖ്യ​പു​രോ​ഹി​ത​നാ​യ​ ​ശ​ങ്ക​ര​ ​സു​ബ്ര​ഹ്മ​ണ്യ​ ​ശി​വാ​ചാ​ര്യ​രും​ ​തി​രു​നെ​ൽ​വേ​ലി​ ​ശ്രീ​ ​ത്രി​പു​രാ​ന്തീ​ശ്വ​ര​ർ​ ​ക്ഷേ​ത്ര​ത്തി​ലെ​ ​മു​ഖ്യ​പു​രോ​ഹി​ത​നാ​യ​ ​ശി​വ​ ​ശ്രീ​ ​ഭാ​ഗ്യ​രാ​ജ് ​ശി​വാ​ചാ​ര്യ​രും​ ​അ​സാ​മി​ലെ​ ​കാ​മാ​ഖ്യ​ക്ഷേ​ത്ര​ത്തി​ലെ​ ​മു​ഖ്യ​ ​പു​രോ​ഹി​ത​നാ​യ​ ​അ​ശോ​ക് ​ഭ​ട്ടാ​ചാ​ര്യ​യും​ ​ക്ഷേ​ത്രം​ ​മ​ഠാ​ധി​പ​തി​ ​സി​ൻ​ഹാ​ ​ഗാ​യ​ത്രി​യും​ ​ചേ​ർ​ന്നാ​ണ് ​ച​ട​ങ്ങു​ക​ൾ​ക്ക് ​കാ​ർ​മ്മി​ക​ത്വം​ ​വ​ഹി​ച്ച​ത്.​ ​മീ​ന​ ​മാ​സ​ത്തി​ലെ​ ​പൗ​ർ​ണ്ണ​മി​ ​ദി​ന​ത്തി​ൽ​ ​ന​ട​ന്ന​ ​ച​ട​ങ്ങു​ക​ൾ​ ​കാ​ണാ​ൻ​ ​നി​ര​വ​ധി​ ​ഭ​ക്ത​രെ​ത്തി.​ ​അ​മ്പ​തോ​ളം​ ​ക​ലാ​കാ​ര​ൻ​മാ​ർ​ ​അ​ണി​നി​ര​ന്ന​ ​പ​ഞ്ചാ​രി​ ​മേ​ള​ത്തി​ന്റേ​യും​ ​തെ​യ്യ​ങ്ങ​ളു​ടേ​യും​ ​അ​ക​മ്പ​ടി​യോ​ടെ​ ​വി​ശി​ഷ്ട​ ​വ്യ​ക്തി​ക​ൾ​ ​ന​ക്ഷ​ത്ര​വി​ള​ക്കി​ൽ​ ​ദീ​പം​ ​പ​ക​ർ​ന്നു.​ ​രാ​ത്രി​ ​പ​ത്തി​ന് ​ന​ട​ന്ന​ ​വ​ലി​യ​ ​ഗു​രു​സി​യോ​ടെ​ ​ന​ട​ ​അ​ട​ച്ചു.