ഡോ.സവിതയ്ക്ക് പുരസ്‌കാരം

Thursday 02 April 2026 10:37 PM IST

ആലപ്പുഴ: കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന വനിത കമ്മറ്റിയുടെ ഉജ്ജ്വല പുരസ്‌കാരം പള്ളിപ്പാട് ഗവ. ആയുർവേദ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ.എസ്.സവിതയ്ക്ക് ലഭിച്ചു. അന്താരാഷ്ട്ര വനിതാ ദിന പരിപാടിയുടെ ഭാഗമായി എല്ലാ ജില്ലയിൽ നിന്നും ഔദ്യോഗിക രംഗത്തും സംഘടനാ രംഗത്തും മികവ് തെളിയിച്ച ഒരു വനിതാ മെഡിക്കൽ ഓഫീസർക്ക് ലഭിക്കുന്ന അംഗീകാരത്തിന്റെ ഭാഗമായാണ് ജില്ലയിൽ നിന്നും ഡോ.സവിതയെ തിരഞ്ഞെടുത്തത്. മാവേലിക്കര ചെറുകുന്നം എം.കെ.സുകുമാരന്റേയും പി.സുമാംഗിയുടേയും മകളും സോഫ്റ്റ്‌വെയർ എൻജിനീയർ പി. ശ്രീജിത്തിന്റെ ഭാര്യയുമാണ്. ഇഷാൻവി ശ്രീജിത്താണ് മകൾ.