പത്ത് ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ

Friday 03 April 2026 12:57 AM IST

ജയരാജ്

പീരുമേട് - അനധികൃതമായി വില്പനയ്ക്ക് സൂക്ഷിച്ചിരുന്നവിദേശമദ്യം പിടികൂടി.ഏലപ്പാറ ഹെലിബറിയ 14 മുറി ഭാഗത്തുള്ള കോട്ടവിള പുത്തൻ വീട്ടിൽ ജയരാജിനെയാണ്(46) മദ്യവുമായി പിടികൂടിയത്.പത്ത് പ്ലാസ്റ്റിക് കുപ്പികളിലായി 10 ലിറ്റർ വിദേശ മദ്യവും, 3985 രൂപയുംപ്രതിയിൽ നിന്ന് പൊലീസ് കണ്ടെടുത്തു.. കോടതിയിൽ ഹാജരാക്കി. പീരുമേട് എസ് ഐ വിനീത്, എസ് .സി. പി ഒ അൽബിൻ ലാൽ,സിപിഒ മാരായജോഷി, ആതിര ചേർന്നാണ് പിടികൂടിയത്.