കേരളത്തെ മദ്യാലയമാക്കി

Thursday 02 April 2026 11:17 PM IST

ആലപ്പുഴ: പത്തുവർഷത്തെ ഇടതുപക്ഷ സർക്കാരിന്റെ ഭരണത്തിൽ പ്രധാനനേട്ടം കേരളത്തെ മദ്യലയമാക്കി മാറ്റി എന്നതാണെന്ന് ഗാന്ധിയൻ ദർശന വേദി ചെയർമാൻ ബേബി പാറക്കാടൻ പറഞ്ഞു . ചാരായ നിരോധനത്തിന്റെ മുപ്പതാം വാർഷിക ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മദ്യവിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബേബി പാറക്കാടൻ. സർവോദയ മണ്ഡലം ജില്ലാ സെക്രട്ടറി രാജു പള്ളിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു . ജോസഫ് മാരാരിക്കുളം മുഖ്യ പ്രഭാഷണം നടത്തി. ഹക്കീം മുഹമ്മദ് രാജാ, ബി. ബിന്ദു ഭായ്, ആന്റണി കരിപ്പാശ്ശേരി, ശ്യാമള പ്രസാദ് എന്നിവർ സംസാ​രിച്ചു