ക്രിക്കറ്റ് അക്കാഡമിയിൽ സമ്മർ ക്യാമ്പ്
Friday 03 April 2026 12:59 AM IST
തിരുവനന്തപുരം: കാട്ടാക്കട മാറനെല്ലൂർ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ഡി.വി.എം.എൻ.എൻ.എം ഹയർസെക്കൻഡറി സ്കൂളിലെ ക്രിക്കറ്റ് അക്കാഡമി സമ്മർ വെക്കേഷൻ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. 10ന് ക്യാമ്പ് ആരംഭിക്കും. മികച്ച പരിശീലന സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 2025-26 വർഷത്തെ കാട്ടാക്കട സബ് ജില്ലാ ക്രിക്കറ്റ് മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ടീമാണ് അക്കാഡമിയുടേത്. ടൂർണമെന്റുകളിലും ക്രിക്കറ്റ് അസോസിയേഷൻ ലീഗ് മത്സരങ്ങളിലും അക്കാഡമി സജീവമായി പങ്കെടുക്കുന്നുണ്ട്. അണ്ടർ 14,അണ്ടർ 16,അണ്ടർ 23 വിഭാഗങ്ങളിൽ കേരള ക്രിക്കറ്റ് അസോസിയേഷന് വേണ്ടി കളിക്കുന്ന മികച്ച താരങ്ങൾ സ്കൂളിൽ നിന്നുള്ളവരാണ്. വിവരങ്ങൾക്ക്: +91 79074 83704.