പുസ്തക പ്രകാശനം, അനുസ്മരണം

Friday 03 April 2026 12:01 AM IST

തൃശൂർ: കവിയും ഗാനരചയിതാവുമായിരുന്ന പി.സലിംരാജിന്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് സലിംരാജ് സുഹൃദ് സമിതിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണസമ്മേളനവും പുസ്തകപ്രകാശനവും അഞ്ചിന് സാഹിത്യ അക്കാഡമി എം.ടി ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് 'പ്രണയം, കലാപം, കല' എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയോടെ പരിപാടികൾ ആരംഭിക്കും. സി.എസ്.ചന്ദ്രിക വിഷയാവതരണം നടത്തും. ഉച്ചയ്ക്ക് രണ്ടിന് പി.ബാലചന്ദ്രൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സംവാദം രാവുണ്ണി ഉദ്ഘാടനംചെയ്യും. അൻവർ അലി മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 4.30ന് സലിംരാജ് എഴുതിയ രണ്ട് പുസ്തകങ്ങളുടെ പ്രകാശനച്ചടങ്ങ് സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും. കുരീപ്പുഴ ശ്രീകുമാർ അദ്ധ്യക്ഷനാകും.