എസ്.ഗണേഷ് കുമാറിന് പുരസ്കാരം

Friday 03 April 2026 1:00 AM IST

തിരുവനന്തപുരം: ബിസിനസ് രംഗത്തെ സമഗ്ര സംഭാവനകക്ക് ഫ്രീഡം ഫിഫ്റ്റി കൾച്ചറൽ ഓർഗനൈസേഷൻ നൽകുന്ന പുരസ്കാരത്തിന് അയോകി ഫാബ്രികോൺ മാനേജിംഗ് ഡയറക്ടർ എസ്.ഗണേഷ് കുമാർ അർഹനായി.

തിരുവനന്തപുരം കിൻഫ്രാ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന അവോകി റിസോർട്ടിന്റെ മാനേജിംഗ് ഡയറക്ടറാണ്. 14ന് തിരുവനന്തപുരം പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകുമെന്ന് ഫ്രീഡം ഫിഫ്റ്റി ചെയർമാൻ റസ്സൽ സബർമതിയും വൈസ് ചെയർമാൻ പിരപ്പൻകോട് ശ്യാംകുമാറും അറിയിച്ചു.