കലാസാഹിത്യമത്സരം
Friday 03 April 2026 1:01 AM IST
ബാലരാമപുരം: മംഗലത്തുകോണം കാട്ടുനടശ്രീഭദ്രകാളിദേവീക്ഷേത്രത്തിൽ തൂക്ക മഹോത്സവത്തോടനുബന്ധിച്ച് കലാസാഹിത്യ മത്സരം ഇന്നും നാളെയുമായി നടക്കും.എൽ.കെ.ജി,യു.കെ.ജി,എൽ.പി,യു.പി,എച്ച്.എസ്,പ്ലസ് ടു,കോളേജ്,പൊതുവിഭാഗം എന്നീ കാറ്റഗറികളിലാണ് മത്സരം,ദൈവദശകം,ശിവപ്രസാദ പഞ്ചകം,കാളീനാടകം,ഭദ്രാള്യഷ്ടകം എന്നീ ഗുരുദേവ കൃതികളെ ആസ്പദമാക്കിയാണ് സാഹിത്യമത്സരം.മഹാകവി കുമാരനാശാൻ,ശ്രീനാരായണ ഗുരുവും കേരള നവോത്ഥാനവും,ശ്രീനാരായണഗുരുദേവ കൃതികൾ എന്നിവയെ ആസ്പദമാക്കിയാണ് പ്രസംഗ മത്സരം. ശ്രീനാരായണ ഗുരുദേവൻ ജീവചരിത്രം,ഗുരുവചനങ്ങൾ,ഗുരുകൃതികൾ എന്നിവയാണ് ക്വിസ് മത്സര വിഷയങ്ങൾ. ലളിതഗാനം,ചിത്രരചന,ഭക്തിഗാനാലപനം എന്നിവയും നടക്കും.