ചിത്രപ്രദർശനം
Friday 03 April 2026 12:02 AM IST
തിരുവനന്തപുരം: ബാംഗ്ലൂർ കലാശാലയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള 12 ഓളം കലാകാരുടെ ചിത്രപ്രദർശനം ചിത്രകാരൻ കാരക്കാമണ്ഡപം വിജയകുമാർ ഉദ്ഘാടനം ചെയ്തു. തൂലിക എന്ന പേരിൽ വൈലോപ്പിള്ളി സംസ്കൃതി ഭവൻ ലളിതകലാ അക്കാഡമി ഗാലറിയിൽനടന്ന പ്രദർശന പരിപാടിയുടെ ക്യൂറേറ്ററായത് ശ്രദ്ധക്ക് ത്യാഗിയാണ്. റഷ്യയിൽ നിന്നുള്ള തത്യാനാ സെൻ,ദീപ പരമേശ്വരൻ,സിന്ധു എസ്. നായർ,കോശി, വീണ.ടി,അവന്തിക ഖന്ന,ദീപ രാധാകൃഷ്ണൻ അടക്കമുള്ളവരുടെ രചനകൾ പ്രദർശനത്തിലുണ്ട്. പ്രദർശനം അഞ്ചിന് സമാപിക്കും.