പെസഹാദിനം ആചരിച്ചു
Friday 03 April 2026 12:02 AM IST
തൃശൂർ: ലൂർദ്ദ് മെട്രോപ്പോളിറ്റൻ കത്തീഡ്രലിൽ പെസഹാ തിരുക്കർമ്മങ്ങൾക്ക് തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് മുഖ്യകാർമികത്വം വഹിച്ചു. കത്തീഡ്രൽ വികാരി ഫാ. ജോസ് വല്ലൂരാൻ, അസി. വികാരിമാരായ ഫാ. ഷോജോ മഞ്ഞാടിക്കൽ, ഗോഡ്‌വിൻ കിഴക്കൂടൻ, ഫാ. ക്ലിൻസൺ കാട്ടിപ്പറമ്പൻ എന്നിവർ സഹകാർമ്മികരായി. ലൂർദ്ദ് കത്തീഡ്രലിൽ വൈദികരുടെ പാദങ്ങളാണ് മാർ ആൻഡ്രൂസ് താഴത്ത് കഴുകി ചുംബിച്ചത്. ചടങ്ങുകൾക്ക് നടത്തുകൈക്കാരൻ സെബി പാനികുളങ്ങര, കൈക്കാരന്മാരായ ജോർജ് കവലക്കാട്ട്, റോഷൻ പുതുക്കാടൻ, ഭക്തസംഘടനാംഗങ്ങൾ, കുടുംബകൂട്ടായ്മ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.