കപ്പൽ പള്ളിയിൽ വിശുദ്ധവാരം

Friday 03 April 2026 12:03 AM IST

അന്തിക്കാട്: എറവ് സെന്റ് തെരേസാസ് കപ്പൽ പള്ളിയിൽ വിശുദ്ധ വാരാചരണത്തിന്റെ ഭാഗമായി ഇടവകയിലെ പാവപ്പെട്ടവർക്ക് മുക്കാൽ ലക്ഷം രൂപയുടെ പലവ്യഞ്ജന കിറ്റുകളും അനാഥാലയങ്ങളിലേക്ക് ആയിരം പൊതിച്ചോറുകളുടെ സമർപ്പണവും നടത്തി. വിൻസെന്റ് ഡി പോൾ സംഘടനയുടെ നേതൃത്വത്തിൽ 750 രൂപ വിലവരുന്ന 100 പലവ്യഞ്ജന കിറ്റുകളാണ് വിതരണം ചെയ്തത്. കെ.സി.വൈ.എം ശേഖരിച്ച ആയിരത്തോളം പൊതിച്ചോറുകൾ പുല്ലഴി സെന്റ് ജോസഫ് ഭവൻ, ക്രിസ്റ്റീന ഹോം, അടാട്ട് ബ്ലെസ്ഡ് മറിയം ത്രേസ്യ സദൻ ഓൾഡ് ഏജ് ഹോം, സെന്റ് ആൻസ് വെസ്റ്റ് ഫോർട്ട്, വടൂക്കര സ്‌നേഹാരം എന്നീ അനാഥാലയങ്ങളിൽ സമർപ്പിച്ചു. പെസഹാദിനത്തിൽ തിരുക്കർമ്മങ്ങളുടെ ഭാഗമായി ദിവ്യകാരുണ്യ പ്രദക്ഷിണവും നടന്നു.