അരവിന്ദാക്ഷൻ നായർ

Friday 03 April 2026 12:15 AM IST

ഹരിപ്പാട്: നടുവട്ടം ഹരിശ്രീ ഭവനത്തിൽ അരവിന്ദാക്ഷൻ നായർ (ശ്രീക്കുട്ടൻ-50) നിര്യാതനായി. പള്ളിപ്പാട് നടുവട്ടം വി.എച്ച്.എസ്.എസ് ലെ ജീവനക്കാരനായിരുന്നു. പിതാവ്: ഗോപാലകൃഷ്ണൻ നായർ. മാതാവ്: സരസ്വതി അമ്മ. ഭാര്യ: ഗിരിജാകുമാരി. മക്കൾ: ശ്രീലക്ഷ്മി, ദേവിക.ജി. മൃതദേഹം ഇന്ന് രാവിലെ 9.30 ന് നടുവട്ടം വി.എച്ച്.എസ്.എസ്സിൽ പൊതുദർശനത്തിന് ശേഷം ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ സംസ്ക്കരിക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.എൽ.ഒ ഡ്യൂട്ടി നിർവ്വഹിച്ചുവരികയായിരുന്നു.