പഴുവിൽ സെന്ററിലെ പഴയപാലത്തിന്റെ കൈവരികൾ തകർന്ന് അപകടാവസ്ഥയിൽ
Friday 03 April 2026 12:17 AM IST
അന്തിക്കാട്: പഴുവിൽ സെന്ററിലെ പഴയ പാലത്തിന്റെ കൈവരികൾ തകർന്ന് മണ്ണ് ഇടിഞ്ഞ് വീണ് അപകടാവസ്ഥയിൽ. നിരവധി ഇരുചക്ര വാഹനങ്ങളും, സൈക്കിൾ യാത്രികരും കാൽനടക്കാരും സഞ്ചരിക്കുന്ന ഈ പാലത്തിൽ കുടിവെള്ള പൈപ്പും സ്ഥാപിച്ചിട്ടുണ്ട്. ഏത് നിമിഷവും കൂടുതലായി മണ്ണിടിഞ്ഞ് വീണ് അപകടമുണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ അപകടങ്ങൾ ഉണ്ടാക്കും മുൻപ് നടപടിയെടുക്കണമെന്ന് പൊതുപ്രവർത്തകനായ ഉമ്മർ പഴുവിൽ, എ.എസ്.ടോണി, കെ.കെ.സന്തോഷ്, പി.എസ്.ഉണ്ണിക്കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന നാട്ടുകാരുടെ യോഗം പി.ഡബ്ല്യു.ഡി അധികൃതരോട് ആവശ്യപ്പെട്ടു.