ഡൽഹിയിൽ മോക്ക് ഡ്രിൽ
Friday 03 April 2026 12:45 AM IST
ന്യൂഡൽഹി: ആഭ്യന്തര സുരക്ഷാ സന്നാഹങ്ങൾ വിലയിരുത്താൻ ഇന്നലെ രാത്രി ഡൽഹിയിൽ പത്തിടത്ത് മോക്ക് ഡ്രിൽ നടത്തി. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിലാണിത്. അഭ്യന്തര സുരക്ഷ ശക്തിപ്പെടുത്താനും പുറത്തു നിന്നുള്ള ഭീഷണികൾക്കെതിരെ ജാഗ്രതി പുലർത്താനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സുരക്ഷയ്‌ക്കായുള്ള മന്ത്രിതല സമിതി തീരുമാനിച്ചിരുന്നു. മോക്ക് ഡ്രില്ലിന്റെ ഭാഗമായുള്ള സൈറനും മറ്റും കേട്ട് ആളുകൾ പരിഭാന്തരാകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ മേയിൽ ഒാപ്പറേഷൻ സിന്ദൂറിനിടെ ഡൽഹിയിൽ മോക്ക് ഡ്രില്ലുകൾ നടത്തിയിരുന്നു.