ഓട്ടിസം അവബോധ ദിനാചരണം
Friday 03 April 2026 2:14 AM IST
പൊൻകുന്നം: ദിവ്യാംഗക്ഷേമത്തിനായി പ്രവർത്തിക്കുന്ന സക്ഷമയുടെ കാഞ്ഞിരപ്പള്ളി താലൂക്ക് സമിതി ലോക ഓട്ടിസം അവബോധ ദിനാചരണം നടത്തി. കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് ജില്ലാ അഡ്വൈസറി ബോർഡ് അംഗം ടോമി ജോസഫ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് പി.ജി ബിജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ. ജയരാജ്, താലൂക്ക് സെക്രട്ടറി സിബി ചിത്തിര, രേണുകാ പ്രമോദ്, ഹർഷ ജി നായർ, വിദ്യ ആർ. നായർ, ശ്രീജാ ഹരികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.