കാപ്പ ചുമത്തി നാടുകടത്തി

Friday 03 April 2026 2:48 AM IST

തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി.പൊലീസിന്റെ മുന്നറിയിപ്പുകൾ അവഗണിച്ച് തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് നാടിന്റെ സമാധാന അന്തരീക്ഷം തകർക്കുന്ന മണ്ണന്തല ചെഞ്ചേരി ലക്ഷം വീട്ടിൽ ജിഷ്ണുവിനെതിരെയാണ് (20) നടപടി. സിറ്റി പൊലീസ് കമ്മിഷണർ കെ.കാർത്തിക്കിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആറുമാസത്തേക്ക് സിറ്റി പൊലീസ് പരിധിയിലാണ് പ്രവേശനം വിലക്കിയത്.മണ്ണന്തല മെഡിക്കൽ കോളേജ് പേരൂർക്കട,കടയ്ക്കാവൂർ എന്നീ പൊലീസ് സ്റ്റേഷനുകളിലായി 17 ലഹരി,ആക്രമണ കേസുകളിൽ പ്രതിയാണ്.