ഇൻഡോനേഷ്യയിൽ ഭൂചലനം: ഒരാൾ കൊല്ലപ്പെട്ടു

Friday 03 April 2026 7:33 AM IST

ജക്കാർത്ത: കിഴക്കൻ ഇൻഡോനേഷ്യൻ തീരത്ത് കടലിൽ റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. പ്രാദേശിക സമയം ഇന്നലെ രാവിലെ 6.48നായിരുന്നു സംഭവം. നോർത്ത് സുലവേസിയിലെ മനാഡോയിൽ കെട്ടിടാവശിഷ്ടം പതിച്ച് ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. നോർത്ത് മലുകു പ്രവിശ്യയിലെ ടെർനേറ്റിൽ നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി. ഇൻഡോനേഷ്യ, ഫിലിപ്പീൻസ്, മലേഷ്യ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചെങ്കിലും നീക്കി. മേഖലയിൽ 5.5 വരെ തീവ്രതയോട് കൂടിയ 50ഓളം തുടർ ചലനങ്ങളും രേഖപ്പെടുത്തി.