പാം ബോണ്ടിയെ പുറത്താക്കി
Friday 03 April 2026 7:36 AM IST
വാഷിംഗ്ടൺ: യു.എസ് അറ്റോർണി ജനറൽ പാം ബോണ്ടിയെ (60) പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറത്താക്കി. ബോണ്ടിയുടെ പ്രവർത്തനങ്ങളിലെ അതൃപ്തി പരിഗണിച്ചാണ് നടപടി. ടോഡ് ബ്ലാഞ്ച് ആക്ടിംഗ് അറ്റോർണി ജനറലായി ചുമതലയേറ്റു. 2011-2019 കാലയളവിൽ ഫ്ലോറിഡ അറ്റോർണി ജനറൽ ആയിരുന്നു ബോണ്ടി. കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്‌റ്റീനുമായി ബന്ധപ്പെട്ട് അടുത്തിടെ പുറത്തുവിട്ട അന്വേഷണ രേഖകൾ (എപ്‌സ്‌റ്റീൻ ഫയൽസ്) കൈകാര്യം ചെയ്തതിൽ ബോണ്ടിയ്ക്കും ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിനും വീഴ്ച സംഭവിച്ചെന്ന് ആരോപണം ശക്തമായിരുന്നു. എപ്‌സ്‌റ്റീൻ ഫയൽസിൽ ഉൾപ്പെട്ട ചില ഇരകളുടെ പേരുകൾ അബദ്ധത്തിൽ പുറത്തുവിട്ടതും ഏതാനും രേഖകൾ പരസ്യപ്പെടുത്താൻ മടിച്ചതും വിമർശനത്തിന് ഇടയാക്കിയിരുന്നു.