സന്ധ്യാസമയത്ത് മരുന്ന് കഴിക്കരുത്, ഭക്ഷണത്തിൽ വിഷമയമുണ്ടാകുമെന്നും വിശ്വാസം

Friday 03 April 2026 1:29 PM IST

ഹൈന്ദവ വിശ്വാസികൾ വിളക്കുകൊളുത്തി പ്രാർ‌ത്ഥനയിൽ മുഴുകുന്ന സമയമാണ് സന്ധ്യാസമയം. മഹാലക്ഷ്മി വീട്ടിലേയ്ക്ക് വരുന്ന സമയമാണിതെന്നാണ് വിശ്വാസം. ഈ സമയത്ത് ചില കാര്യങ്ങൾ ചെയ്യുന്നത് ദോഷഫലങ്ങൾക്ക് കാരണമാകുമെന്നാണ് കരുതപ്പെടുന്നത്.

  • വീട് അടിച്ചുവാരാൻ പാടില്ല.
  • ഈ സമയത്ത് ഉറങ്ങുന്നത് വീട്ടിൽ നെഗറ്റീവ് എനർജിയുണ്ടാകുന്നതിന് കാരണമാകും. മാത്രമല്ല വീട്ടിൽ ദാരിദ്ര്യവും അലസതയും വിളിച്ചുവരുത്തും.
  • പണം കടം കൊടുക്കാൻ പാടില്ല.
  • ഭക്ഷണം കഴിക്കരുത്. ഉദരരോഗങ്ങൾക്ക് കാരണമാകും. ഈ സമയത്ത് കഴിക്കുന്ന ആഹാരപദാർത്ഥങ്ങളിൽ വിഷമയമുണ്ടാകുമെന്ന് പറയപ്പെടുന്നു.
  • പഠിക്കുകയോ വായിക്കുകയോ എഴുതുകയോ പാടില്ല.
  • സാധനങ്ങൾ കൈമാറ്റം ചെയ്യരുത്.
  • വാതിലുകളും ജനാലകളും അടച്ചിടരുത്.
  • തുണി അലക്കരുത്.
  • വഴക്കിടുകയോ കരയുകയോ ചെയ്യരുത്.
  • കുളിക്കരുത്.
  • മരുന്ന് കഴിക്കരുത്.
  • ഉമ്മറപ്പടിയിൽ ഇരിക്കരുത്.
  • തുളസിപ്പൂ ഇറുക്കരുത്.
  • കിണറ്റിൽ നിന്ന് വെള്ളം കോരരുത്.
  • വീട്ടിൽ നിന്നിറങ്ങുകയോ വരുകയോ ചെയ്യരുത്.
  • ഗർഭിണികളും കുഞ്ഞുങ്ങളും പുറത്തിറങ്ങരുത്.
  • മുടി ചീകരുത്.
  • അതിഥി സത്‌കാരം പാടില്ല.
  • വിനോദം പാടില്ല.

ഈശ്വരനാമങ്ങൾ ജപിക്കേണ്ട സമയമാണ് സന്ധ്യാസമയം. സന്ധ്യ എന്ന വാക്കിനർത്ഥം 'ശരിയായ ധ്യാനം' എന്ന് ആചാര്യന്മാർ പറയുന്നു. സന്ധ്യാദീപം തെളിയിക്കുന്നതിന് മുൻപ് വീടും പരിസരവും അടിച്ചുവാരി തളിച്ചിടണം. എങ്കിൽ മാത്രമേ ലക്ഷ്മീദേവി കുടിയിരിക്കുകയുള്ളൂ. എന്നും നിലവിളക്ക് തേച്ചുകഴുകിയതിനുശേഷം മാത്രമേ തിരികൊളുത്താൻ പാടുള്ളൂ. കുളിച്ച് ശുദ്ധിയോടെ ശുഭവസ്ത്രം ധരിച്ച് ഭസ്‌മവും തൊട്ടതിനുശേഷം സന്ധ്യാവിളക്ക് കൊളുത്താം.