തമിഴ്‌നാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു,​ കേരളം ലക്ഷ്യമിട്ട് കന്യാകുമാരിയിലെ സീറ്റ് പ്രഖ്യാപനം

Friday 03 April 2026 7:29 PM IST

ചെന്നൈ : സീറ്റ് തർക്കങ്ങൾക്കൊടുവിൽ തമിഴ്‌നാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 27 സീറ്റിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. സി.എസ്.ഐ ദക്ഷിണ കേരള മഹാഇടവക സെക്രട്ടറി ടി.ടി. പ്രവീൺ വിളവങ്കോട് മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകും. കേരളത്തിൽ കണ്ണുവച്ചാണ് വിളവങ്കോട് മണ്ഡലത്തിലെ ടി.ടി. പ്രവീണിന്റെ സ്ഥാനാർത്ഥിത്വം.

തിരുവനന്തപുരത്തെ പ്രധാനമണ്ഡലങ്ങളിൽ സി.എസ്.ഐ സഭയ്ക്ക് നിർണായക സ്വാധീനമുണ്ട്. നെയ്യാറ്റിൻകര,​ പാറശാല,​ നേമം,​ കോവളം,​ തിരുവനന്തപുരം,​ അരുവിക്കര,​ കാട്ടാക്കട മണ്ഡലങ്ങളിൽ സഭയ്ക്ക് സ്വാധീനമുണ്ട്. സഭയ്ക്ക് മര്യാദ നൽകിയ പാർട്ടിയെ ജനം കൈവിടില്ലെന്ന് പ്രവീൺ പ്രതികരിച്ചു.. അതിനുള്ള പ്രവ‌ർത്തനം സഭയുടെ ഭാഗത്ത് നിന്നുണ്ടാകും. കേരളത്തിൽ യു.ഡി.എഫിനുള്ള പിന്തുണയിൽ നാളെത്തന്നെ തീരുമാനം ഉണ്ടാകുമെന്നും പ്രവീൺ വ്യക്തമാക്കി. വിളവങ്കോട് കോൺഗ്രസ് മണ്ഡലമാണെന്നും 50000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും പ്രവീൺ അവകാശപ്പെട്ടു,​