ആക്രമണത്തിനെത്തിയ യു എസ് യുദ്ധ വിമാനം വെടിവച്ചിട്ട് ഇറാൻ,​ പൈലറ്റ് കസ്റ്റഡിയിൽ ?

Friday 03 April 2026 8:10 PM IST

ടെഹ്റാൻ : അമേരിക്കയുട യുദ്ധ വിമാനം എഫ് 35 വെടിവച്ചിട്ടതായി അവകാശപ്പെട്ട് ഇറാൻ. ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്‌സിനെ ഉദ്ധരിച്ച് ഇറാൻ വാർത്താ ഏജൻസികളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. തകർന്ന വിമാനത്തിൽ നിന്ന് പൈലറ്റ് രക്ഷപ്പെടാൻ സാദ്ധ്യതയില്ലെന്നാണ് ഇറാന്റെ സ്റ്റേറ്റ്,​ അർദ്ധ​- ഔദ്യോഗിക വാർത്താ ഏജൻസികൾ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് നൽകുന്ന വിവരം. അതേസമയം പൈലറ്റിനെ കസ്റ്റഡിയിലെടുത്തതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

എന്നാൽ ഇറാൻ വെടിവച്ചിട്ടത് എഫ് 15 വിമാനമാണെന്ന് തുർക്കി വാർത്താ ഏജൻസികൾ പറയുന്നു. രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാംതവണയാണ് അമേരിക്കയുടെ യുദ്ധവിമാനം തകർത്തതായി ഇറാൻ അവകാശപ്പെടുന്നത്. നേരത്തെ മാർച്ച് 19നും യു.എസ് യുദ്ധ വിമാനം വെടിവച്ചിട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.