കുടുംബസംഗമം സംഘടിപ്പിച്ചു

Sunday 05 April 2026 12:54 AM IST

തലയോലപ്പറമ്പ് : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഇ.എൻ ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൻ. ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.കെ ശ്രീരാമചന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗം പി.വി സുരേന്ദ്രൻ, ഇടവട്ടം ജയകുമാർ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ. ഡി ദേവരാജൻ, വി.കെ ശശിധരൻ വാളവേലിൽ, പ്രദീപ് കുമാർ, ഡി.ശശീന്ദ്രൻ, കെ.രതി കുമാരി തുടങ്ങിയവർ പ്രസംഗിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ബിനിമോന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വാഹന പ്രചരണ ജാഥയും ഭവന സന്ദർശനവും നടത്തും.