കിഴിവ് കൊള്ള അവസാനിപ്പിക്കണം

Sunday 05 April 2026 12:55 AM IST

കോട്ടയം : നെൽക്കൃഷി വിളവെടുപ്പ് നടക്കുന്ന സമയത്ത് വേനൽക്കാലമായിട്ടും ഈർപ്പത്തിന്റെ പേരിലുള്ള കിഴിവ് കൊള്ള അവസാനിപ്പിക്കണമെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രവർത്തകയോഗം ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് തോമസുകുട്ടി മണക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ മലരിക്കൽ വിയാവതരണം നടത്തി. സന്തോഷ് ചാന്നാനിക്കാട്, റെജിമോൻ വാഴയിൽ, റോയി ജോൺ ഇടയത്തറ, പള്ളം ജോർജ്, രതീഷ് തിരുമേനി, രമേശൻ കാണക്കാരി, പി.എം മനോഹരൻ, ജസ്റ്റിൻ തോട്ടിൽ, ടോമി കലമറ്റം, ഇ.എം മാത്യു, ജോയ്‌സ് വാഴക്കാല, ടോമി, വിനോദ്, എബി ഐപ്പ്, കെ.സി മാത്യു, ഗോപാലകൃഷ്ണൻ നായർ എന്നിവർ പങ്കെടുത്തു.