20 വർഷത്തിനുശേഷം 'ഹാപ്പി' അല്ലുവിന്റെ പിറന്നാൾ ദിനത്തിൽ
തെലുങ്ക് സൂപ്പർ താരം അല്ലു അർജുന്റെ ആദ്യകാല മെഗാ ഹിറ്റ് ചിത്രങ്ങളിലൊന്നായ ഹാപ്പി ഏപ്രിൽ 8ന് റീ റിലീസ് ചെയ്യും. അല്ലു അർജുന്റെ പിറന്നാൾ ദിനത്തിലാണ് ഹാപ്പി എത്തുന്നത്. 20 വർഷഷത്തിനുശേഷം ഹാപ്പി റീ റിലീസ് ചെയ്യുന്നത് ഫോർ കെ ദൃശ്യമികവോടെയാണ്. എ.കരുണാകരൻ സംവിധാനം ചെയ്ത ഹാപ്പി അന്ന് കേരളത്തിൽ 150 ദിവസത്തിന് മുകളിൽ പ്രദർശിപ്പിച്ചതാണ്. ഗീത ആർട്സിന്റെ ബാനറിൽ അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദ് നിർമ്മിച്ച ചിത്രം റീ റിലീസിന് എത്തിക്കുന്നത് രഥക് ആർട്‌സിന്റെ ബാനറിൽ ഖാദർ ഹസൻ ആണ്. ഏപ്രിൽ എട്ടിന് ചിത്രത്തിന്റെ മലയാളം പതിപ്പാണ് റീ റിലീസായി ഒരുങ്ങുന്നത്. കേരളത്തിൽ വമ്പൻ വരവേൽപ്പ് തന്നെ ഹാപ്പിക്ക് രണ്ടാം വരവിലും ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. 2006 ൽ റിലീസ് ചെയ്ത ചിത്രത്തിൽ ജെനീലിയ ഡിസൂസ, മനോജ് ബാജ്പേയി എന്നിവരും പ്രധാന വേഷത്തിലെത്തി. യുവാൻ ശങ്കർ രാജയുടെ പാട്ടുകളും സൂപ്പർ ഹിറ്റായിരുന്നു. മികച്ച നിരൂപക പ്രശംസ നേടാനും കഴിഞ്ഞു. പി.ആർ.ഒ : പി. ശിവപ്രസാദ്