'സാർ നിങ്ങൾ തീവ്രവാദിയാണോ പൊലീസ് ആണോ?'; പേട്രിയറ്റ് ട്രെയിലർ പുറത്ത്

Saturday 04 April 2026 9:15 PM IST

മലയാള സിനിമാലോകവും പ്രേക്ഷകരും ഉറ്റുനോക്കുന്ന പേട്രിയറ്റ് ട്രെയിലർ പുറത്ത്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും വമ്പൻ ആക്ഷൻ രംഗങ്ങൾ ട്രെയിലറിലുണ്ട്. ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് ട്രെയിലർ. ഒരു പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ആയിരിക്കും ചിത്രമെന്നാണ് സൂചന.

മൂന്ന്​ ​മി​നി​ട്ട് 32​ ​സെ​ക്ക​ൻ​ഡ് ​ദൈ​ർ​ഘ്യ​മു​ള്ള​താ​ണ് ​ട്രെ​യി​ല​ർ.​ ​മേയ് ഒന്നിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. 17 വർഷത്തിനു ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പേട്രിയറ്റിനുണ്ട്. ഇന്ന് വൈകിട്ട് തൃശൂർ രാഗം തിയേറ്ററിൽ മമ്മൂട്ടിയും എറണാകുളം കവിത തിയേറ്ററിൽ മോഹൻലാലുമാണ് ട്രെയിലറിന്റെ പ്രീമിയർ ലോഞ്ച് നിർവഹിച്ചത്.

മ​ഹേ​ഷ് ​നാ​രാ​യ​ണ​ൻ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​പേ​ട്രി​യ​റ്റി​ൽ​ ​ന​യ​ൻ​താ​ര,​ ​ഫ​ഹ​ദ് ​ഫാ​സി​ൽ, ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ,​ ​ദ​ർ​ശ​ന​ ​രാ​ജേ​ന്ദ്ര​ൻ,​ ​ഗ്രേ​സ് ​ആ​ന്റ​ണി,​ ​രേ​വ​തി,​ ​ഷെ​റി​ൻ​ ​ഷി​ഹാ​ബ്,​ ​രാ​ജീ​വ് ​മേ​നോ​ൻ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ള​വ​ത​രി​പ്പി​ക്കു​ന്ന​ത്. മ​ദ്രാ​സ് ​ക​ഫേ,​ ​പ​ത്താ​ൻ​ ​തു​ട​ങ്ങി​യ​വ​യി​ലൂ​ടെ​ ​ശ്ര​ദ്ധേ​യ​നാ​യ​ ​തി​യേ​റ്റ​ർ​ ​ആ​ർ​ട്ടി​സ്റ്റും​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​പ്ര​കാ​ശ് ​ബെ​ല​വാ​ടി​യും​ ​താ​ര​നി​ര​യി​ലു​ണ്ട്.​ ​ ആ​ന്റോ​ ​ജോ​സ​ഫ് ​ഫി​ലിം​ ​ക​മ്പ​നി,​ ​കി​ച്ച​പ്പു​ ​ഫി​ലിം​സ് ​എ​ന്നീ​ ​ബാ​ന​റി​ൽ​ ​ആ​ന്റോ​ ​ജോ​സ​ഫ്,​ ​കെ​ .​ജി​ ​അ​നി​ൽ​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​