ബാറില്‍ വച്ച് തര്‍ക്കം; പിന്തുടര്‍ന്നെത്തി യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

Saturday 04 April 2026 9:27 PM IST

കൊല്ലം: ബാറില്‍ വച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. കൊല്ലം കടയ്ക്കല്‍ സ്വദേശിയായ ശരത് കുമാര്‍ ആണ് കൊല്ലപ്പെട്ടത്. ഓട്ടോറിക്ഷയില്‍ പിന്തുടര്‍ന്ന് എത്തിയ സംഘം മാരകായുധങ്ങള്‍ ഉപയോഗിച്ച് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. കടയ്ക്കല്‍ അഞ്ചുമുക്കിന് സമീപത്താണ് വയല സ്വദേശിയായ ശരത് കുമാര്‍ ആക്രമിക്കപ്പെട്ടത്.

ബാറില്‍ മദ്യപിക്കുന്നതിനിടെ ശരത് കുമാറും മറ്റൊരു സംഘവും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ശരത് ബാറില്‍ നിന്ന് മടങ്ങിയപ്പോള്‍ സംഘം ഓട്ടോയില്‍ ഇയാളെ പിന്തുടര്‍ന്നു. തുടര്‍ന്നാണ് കൊലപാതകം അരങ്ങേറിയത്. സംഭവത്തില്‍ രണ്ട് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.