കീക്കാൻ സ്‌കൂൾ വാർഷികം

Saturday 04 April 2026 9:31 PM IST

കാഞ്ഞങ്ങാട്:കീക്കാൻ രാമചന്ദ്ര റാവു മെമ്മോറിയൽ ഗവ.യു.പി സ്കൂൾ വാർഷികം ഡയറ്റ് പ്രിൻസിപ്പൽ രഘുരാമഭട്ട ഉദ്ഘാടനം ചെയ്തു. പ്രഥമാദ്ധ്യാപകൻ കെ.എം.ദിലീപ് കുമാർ പാഴ്‌വസ്തുക്കൾഉപയോഗിച്ച് നിർമ്മിച്ച കരകൗശല വസ്തുക്കളുടെയും ശിൽപങ്ങളുടെയും പ്രദർശനവും പ്രിൻസിപ്പൽ നിർവഹിച്ച എ.ഇ.ഒ കെ.സുരേന്ദ്രൻ രവീന്ദ്രനാഥ ടാഗോറിന്റെ ഫോട്ടോ അനാച്ഛാദനംചെയ്തു.പ്രശാന്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. എൽ.എസ്.എസ് ,യു.എസ്.എസ് ജേതാക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഡയറ്റ് പ്രിൻസിപ്പൽ നിർവഹിച്ചു. മികവ് പ്രദർശനം എ.ഇ.ഒ.സ്വിച്ച് ഓൺ ചെയ്തു സതീഷ് കാവടി, സത്യൻ പൂച്ചക്കാട്, സുകുമാരൻ പൂച്ചക്കാട്, അരവിന്ദൻ മാസ്റ്റർ, രവിവർമ്മൻ മാസ്റ്റർ, ലത്തീഫ്, വിമല , അബ്ദുൾറഹ്മാൻ സവിത, രാജൻ പൂച്ചക്കാട്, പുരുഷോത്തമൻ പ്രീതിവിജയൻ, ലത തുടങ്ങിയവർ സംസാരിച്ചു .നാടൻപാട്ടിന്റെ രാജകുമാരൻ റംഷി പട്ടുവം നയിച്ച നാടൻപാട്ട് മേള ജനങ്ങളിൽ ആവേശം പകർന്നു. പ്രീ പ്രൈമറി, അംഗനവാടി കുട്ടികളുടെയും എൽ.പി, യു.പി വിഭാഗം കുട്ടികളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി. സ്റ്റാഫ് സെക്രട്ടറി ഇ.കെ.ഷീന നന്ദി പ്രകാശിപ്പിച്ചു .