ദേശീയ മുന്നാക്ക സമുദായ ഐക്യവേദി

Sunday 05 April 2026 3:33 AM IST

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽഎൻ.ഡി.എ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുവാൻ ദേശീയ മുന്നാക്ക സമുദായ ഐക്യവേദി സംസ്ഥാന ഭാരവാഹികളുടെ യോഗം വോട്ടർമാരോട് അഭ്യർത്ഥിച്ചു. ഐക്യവേദി ചെയർമാൻ കാഞ്ഞിക്കൽ രാമചന്ദ്രൻനായർ അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് ചെയർമാൻ ജി.എസ്.അനിൽകുമാർ,ജനറൽ സെക്രട്ടറി,അഡ്വ. എസ്.കെ.വിജയശങ്കർ, സെക്രട്ടറിമാരായ ക്യാപ്റ്റൻ ഗോപിനായർ,വി.എൻ നമ്പൂതിരി, ആർച്ചൽ രാമചന്ദ്രൻനായർ,അഡ്വ.രവികുമാർ ജില്ല ചെയർമാൻ ഇളംകുളം മോഹനകുമാർ,ആറ്റിങ്ങൽ മുരളീധരൻ നായർ എന്നിവർ പങ്കെടുത്തു.