ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു

Sunday 05 April 2026 3:36 AM IST

തിരുവനന്തപുരം: പാളയം സെന്റ് ജോസഫ്സ് മെട്രോ പൊളിറ്റൻ കത്തീഡ്രൽ അല്മായ ശ്രുശ്രൂഷ സമിതി നിർദ്ധനരായ കുടുംബങ്ങൾക്ക് സഹായഹസ്തവുമായി 65 ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു.ഇടവക വികാരി മോൻസിഞ്ഞോർ വിൽഫ്രഡ്.ഇ ഉദ്ഘാടനം ചെയ്തു.സഹവികാരിമാരായ ഫാദർ ദീപു ക്രിസ്റ്റഫർ,ഫാദർ റോബിൻ ബാൾഡൻ,ഫാദർ ജിജോ ജോസ്,സെക്രട്ടറി ഷാജൻ മാർട്ടിൻ,സുശീല ലോപ്പസ്,ഇടവക അല്മായ ശുശ്രൂഷ കൺവീനർ അലക്സാണ്ടർ എന്നിവർ പങ്കെടുത്തു.