അപേക്ഷ ക്ഷണിച്ചു

Sunday 05 April 2026 3:37 AM IST

തിരുവനന്തപുരം: സ്‌റ്റാച്യുയിൽ പ്രവർത്തിക്കുന്ന ഗ്രാമീണ സ്വയംതൊഴിൽ പരിശീലനകേന്ദ്രത്തിൽ 23ന് ആരംഭിക്കുന്ന 30 ദിവസത്തെ സൗജന്യ ടൂ വീലർ മെക്കാനിക് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.രാവിലെ 9.30 മുതൽ വൈകിട്ട് 5വരെയാണ് ക്ലാസ്. 18-50 പ്രായപരിധിയിലുള്ളവർക്ക് അപേക്ഷിക്കാം.താത്പര്യമുള്ളവർക്ക് 0471-2322430, 8891228788 എന്നീ നമ്പരുകളിൽ രജിസ്റ്റർ ചെയ്ത് 20 ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാമെന്ന് പരിശീലന കേന്ദ്രം ഡയറക്ടർ ശ്രീജ പി.എം അറിയിച്ചു.