വാഹന പ്രചാരണ ജാഥ ഇന്ന്
Saturday 04 April 2026 9:48 PM IST
ആലപ്പുഴ : യു.ഡി.എഫ് ജനകീയ സ്വതന്ത്ര സ്ഥാനാർത്ഥി ജി.സുധാകരനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടു തീരദേശ യു.ഡി.എഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ, ഇന്ന് വാഹന പ്രചാരണ ജാഥ നടക്കും. വൈകിട്ട് 3 മണിക്ക് വാടയ്ക്കൽ മത്സ്യഗന്ധിയിൽ നിന്നും ആരംഭിക്കും. മുൻ എം.പി ഡോ.കെ.എസ്, മനോജ് ജാഥ ഉദ്ഘാടനം ചെയ്യും, കെ.എഫ്. തോബിയാസ് അദ്ധ്യക്ഷത വഹിക്കും, റാണി ഹരിദാസ്,സിബി ജേക്കബ്, ഉഷാ ബാബു, സാജൻ എബ്രഹാം , പീറ്റർ തയ്യിൽ, ലേഖ ബിജു, ജി .രതീഷ്,ജെസ്സി സോണി, സോണിമോൾ, സിറിൽ, എൽസബത്, വി.ആർ, രജിത്, മേഴ്‌സി ജോസി തുടങ്ങിയവർ പങ്കെടുക്കും.