തൊഴിലില്ലായ്മ കുറച്ചു

Saturday 04 April 2026 9:49 PM IST

ആലപ്പുഴ: പത്തുവർഷത്തിനിടെ ഇന്ത്യയിൽ തൊഴിലില്ലായ്‌മ ഏറ്റവും വേഗത്തിൽ കുറഞ്ഞത്‌ കേരളത്തിലാണെന്ന്‌ സി.പി. എം കേന്ദ്രകമ്മിറ്റിയംഗം ഡോ.ടി.എം.തോമസ്‌ ഐസക്‌ പറഞ്ഞു . കേന്ദ്ര സർക്കാരിന്റെ സർവേ പ്രകാരം 2017-18ൽ കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 11.4 ശതമാനം ആയിരുന്നു. 2023- 24ൽ 7.1 ശതമാനമായി കുറഞ്ഞു. രണ്ടുദിവസം മുമ്പ് പുറത്തിറക്കിയ 2025–26ലെ പീരിയോഡിക്‌ ലേബർ ഫോഴ്‌സ്‌ സർവേ റിപ്പോർട്ട്‌ തൊഴിലില്ലായ്‌മ 4.3 ശതമാനം മാത്രമാണ്‌. ഇങ്ങനെ കുറച്ചിട്ടാണ്‌ സർക്കാർ വീണ്ടും ജനങ്ങളെ വോട്ടിനായി സമീപിക്കുന്നതെന്ന്‌ തോമസ്‌ ഐസക്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജി.സുധാകരന്റെ ആരോപണങ്ങളെല്ലാം അദ്ദേഹം ഇന്ന്‌ എടുത്തിരിക്കുന്ന രാഷ്‌ട്രീയനിലപാടിനെ സാധൂകരിക്കാനുള്ള പ്രഹസനമാണെന്നും ചൂണ്ടിക്കാട്ടി.